കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം; ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം. മാധ്യമപ്രവർത്തകനായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. ​’കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം അണപൊട്ടിയതോടെ കൃഷിമന്ത്രിക്കും ഉദ്യോഗസ്ഥർക്കും തുടർന്നുനടപടികളുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. മാധ്യമപ്രവർത്തകർ ഒന്നിച്ച് പ്രതിഷേധമുയർത്തിയതോടെ, മറ്റ്…

Read More