കെ.ബി. ഗണേഷ് കുമാറും എൻഎസ്എസും തമ്മിൽ വീണ്ടും പോര്: പത്മാകഫേ ഉദ്ഘാടനത്തിൽ രൂക്ഷവിമർശനവുമായി ഗണേഷ് കുമാർ

കൊല്ലം: പുനലൂരിൽ എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. താൻ മുൻകൈയെടുത്താണ് പത്മാകഫേയുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നും, മുൻപ് തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ ഈ പ്രതികരണം. മാധ്യമങ്ങൾ വഴിയാണ് ഉദ്ഘാടന വിവരം അറിഞ്ഞതെങ്കിലും അതിൽ സന്തോഷമുണ്ടെന്നും, പൂർണ്ണ അഭിമാനത്തോടെ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കുറിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി….

Read More

ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ; ‘കണ്ടത് മോശം സാഹചര്യത്തിൽ, ഫോട്ടോകൾ കൈവശമുണ്ട്’

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. വാളകത്തെ വീട്ടിൽ മന്ത്രിയെ അത്യന്തം മോശമായ സാഹചര്യത്തിലാണ് കണ്ടതെന്നും ഇതിന് വ്യക്തമായ തെളിവുകളും ഫോട്ടോകളും തന്റെ പക്കലുണ്ടെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബിജെപി കൗൺസിലറും തന്റെ ബന്ധുവുമായ ശ്രീലേഖയുടെ നിർദേശപ്രകാരമാണ് അന്ന് പോലീസ് സഹായം തേടിയതെന്നും, എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കൈയൊഴിയുകയാണ് ഉണ്ടായതെന്നും ബിന്ദു മേനോൻ പറഞ്ഞു. ​സംഭവം നടന്ന ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ…

Read More

എയർ ഹോണുകൾക്ക് കർശന നടപടി; ഹോണുകൾ റോഡ് റോളര്‍ കയറ്റി നശിപ്പിക്കും

തിരുവനന്തപുരം: ബസുകളിലടക്കമുള്ള എയർ ഹോണുകൾക്കെതിരെ ഗതാഗത മന്ത്രി കർശന നടപടിക്ക് ഉത്തരവിട്ടു. എയർ ഹോണുകൾ പിടിച്ചെടുക്കുന്നതിനായി ഒരു പ്രത്യേക പരിശോധനാ യജ്ഞം (സ്പെഷ്യൽ ഡ്രൈവ്) നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.​ഈ സ്പെഷ്യൽ ഡ്രൈവിനായുള്ള ഉത്തരവിൽ അൽപ്പം കടുപ്പമേറിയ നിർദ്ദേശങ്ങളാണുള്ളത്:​പിടിച്ചെടുത്ത എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കണം.​അതിനുശേഷം അവ റോഡ് റോളർ കയറ്റി നശിപ്പിക്കണം.​വാഹനങ്ങളിലെ എയർ ഹോണുകൾ പിടിച്ചെടുക്കാനുള്ള ഈ പ്രത്യേക പരിശോധന ഈ മാസം 13 മുതൽ 19 വരെ നടപ്പാക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

Read More