പിഎസ്‌സി ക്രമക്കേട്: പഴുതടച്ച അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്; ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമപോരാട്ടമെന്ന് സൂചന

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തുടക്കം കുറിക്കുന്നു. എന്നാൽ വിഷയത്തിൽ തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ തീരുമാനം. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്ക് അന്വേഷണസംഘം കടക്കുക.​ അന്വേഷണത്തിന്റെ ആദ്യപടിയായി കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ തന്നെ പിഎസ്‌സിക്ക് കത്ത് നൽകും. എന്നാൽ പിഎസ്‌സി ഫയലുകൾ വിട്ടുനൽകാൻ തയ്യാറായില്ലെങ്കിൽ ശക്തമായ നിയമയുദ്ധത്തിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഐജി…

Read More

ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം; പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിലെ പി എ സ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ പി എസ് സി അംഗീകരിച്ചു. ഇതനുസരിച്ച് 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബർ 30 വരെ നീട്ടിക്കൊണ്ട് പി എസ് സി ഉത്തരവിറക്കിയത്. ഇന്ന് ചേർന്ന പി എസ് സി യോഗമാണ് മന്ത്രിസഭയുടെ ഈ ശുപാർശയ്ക്ക് അംഗീകാരം നൽകിയത്. പി എസ് സിയുടെ പുതിയ ഉത്തരവ് പ്രകാരം…

Read More