കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാകും; മന്ത്രിസഭാ ശുപാർശ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമ വകുപ്പ് സെക്രട്ടറി കെ.ജി സനൽകുമാറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കമ്മീഷണർ എ. ഷാജഹാന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിയമനം. മന്ത്രിസഭയുടെ ഈ ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും. നീതിന്യായ രംഗത്തും ഭരണരംഗത്തും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനാണ് കെ.ജി സനൽകുമാർ. 2023 ജൂലൈ മുതലാണ് അദ്ദേഹം സംസ്ഥാന ലോ സെക്രട്ടറിയായി ചുമതലയേറ്റത്. കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരിക്കെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു ഈ നിയമനം.…
