കെഎസ്ഇബിയുടെ ക്രൂരത; പത്തനംതിട്ടയിൽ ടച്ച് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ വെട്ടിനിരത്തി

പത്തനംതിട്ട കവിയൂരിൽ കെ.എസ്.ഇ.ബി. ജീവനക്കാർ ടച്ച് വെട്ടിന്റെ (വൈദ്യുതി ലൈനിലേക്ക് വളർന്നുനിൽക്കുന്ന മരച്ചില്ലകൾ വെട്ടുന്നത്) പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ വ്യാപകമായി വെട്ടിനിരത്തിയതായി പരാതി. കവിയൂർ സ്വദേശിയായ ഡോ. ജേക്കബ് ഉമ്മന്റെ പുരയിടത്തിലെ തെങ്ങുകളാണ് ഇത്തരത്തിൽ വെട്ടിനശിപ്പിച്ചത്. സാധാരണയായി മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകൾക്ക് തടസ്സമാകുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടെങ്കിലും, ഇവിടെ യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാർ ഈ അതിക്രമം കാട്ടിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു.​ വൈദ്യുതി ലൈനിൽ തട്ടുന്ന രീതിയിലുണ്ടായിരുന്ന തെങ്ങോലകൾ വീട്ടുകാർ നേരത്തെ തന്നെ…

Read More

ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ സർചാർജ്

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ ഇന്ധന സർചാർജ് കൂടി ഉൾപ്പെടുത്തും. ഇത് പ്രതിമാസ ബില്ലിനും രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന ബില്ലിനും ബാധകമാണ്.ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 27.42 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായതാണ് ഈ സർചാർജ് ചുമത്താൻ കാരണം. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിലും കൂടുതലാണ് ഈ തുക. ഇതേ നിരക്കിലുള്ള (യൂണിറ്റിന് 10 പൈസ) സർചാർജ് സെപ്റ്റംബറിലും ഈടാക്കിയിരുന്നു. ഓഗസ്റ്റിലെ അധിക വൈദ്യുതി വാങ്ങൽ ചെലവ്…

Read More