സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: സമയവും കാരണങ്ങളും അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.30-നും രാത്രി 12.30-നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. മഴ മാറി നിൽക്കുന്നതിനാൽ വർദ്ധിച്ച ചൂടും കണക്കുകൂട്ടലുകൾ തെറ്റിച്ചുള്ള വൈദ്യുതി ആവശ്യകതയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൂടാതെ, ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്റർ ഇടപെട്ടതോടെ ഇന്നലെ ചിലയിടങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കേന്ദ്ര വിഹിതത്തിലെ കുറവും പീക്ക് സമയത്തെ ഹ്രസ്വകാല കരാറുകളുടെ അഭാവവുമാണ് സ്ഥിതി രൂക്ഷമാക്കിയത്.​ ഉത്തരേന്ത്യയിലെ…

Read More