അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചു; മുൻമന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളോട് മാനസിക പ്രയാസം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിയ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് ശാസിക്കുന്നതും, മേൽവിലാസം തെറ്റിച്ച് എഴുതിയെന്ന പേരിൽ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ…
