ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ പ്രിയ നടൻ
കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. ഇന്നലെ രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും, അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം…
