ചരിത്രപരമായ വിധി: 13 വർഷമായി കോമയിലായിരുന്ന യുവാവിന് സുപ്രീംകോടതി ദയാവധം അനുവദിച്ചു
ദില്ലി: രാജ്യചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് ദയാവധം (Passive Euthanasia) അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ്. 13 വർഷമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സായി മരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ടെന്ന് സുപ്രീംകോടതി ഈ വിധിയിലൂടെ അടിവരയിട്ടു. 2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതായിരുന്നു ഹരീഷ് റാണ. അന്നുതതൽ…
