കേരളത്തിലെ ജലോത്സവ സീസണിന് തുടക്കം കുറിച്ചുകൊണ്ട് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണിന് തുടക്കം കുറിച്ചുകൊണ്ട് പ്രശസ്തമായ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. മിഥുനമാസത്തിലെ മൂലം നാളിൽ ചമ്പക്കുളം പമ്പയാറ്റിൽ അരങ്ങേറുന്ന ഈ ജലോത്സവം കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വള്ളംകളികളിലൊന്നാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകുക.​ ഇത്തവണ പ്രശസ്തമായ രാജപ്രമുഖൻ ട്രോഫിക്കായി ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഓളപ്പരപ്പിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ​മന്ത്രി പി….

Read More

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ മാറ്റി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്നും മാറ്റി സർക്കാർ ഉത്തരവിറക്കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ സ്ഥാനത്തുനിന്നും നീക്കിക്കൊണ്ട് മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഉത്തരവിട്ടത്. മറ്റൊരു നിയമനം ഉണ്ടാകുന്നതുവരെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ എ. ആർ. ഷാജിക്കാണ് പകരം താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനെച്ചൊല്ലിയാണ് ഈ…

Read More

ഇ ഡി ആക്രമണക്കേസ്: പ്രതിക്കായി വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീലിൽ ഇവരെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.​ കേസിലെ ഒൻപതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വന്തം പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ…

Read More

ഭർത്താവിന്റെ ക്രൂരമർദനം: തിരുവനന്തപുരം ആറ്റുകാലിൽ 27കാരി ജീവനൊടുക്കി

തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന 27-കാരി ആരതി തൂങ്ങിമരിച്ച സംഭവം ഭർത്താവിന്റെ ക്രൂരമായ പീഡനം കാരണമാണെന്ന് കുടുംബം ആരോപിക്കുന്നു. വർക്കല സ്വദേശിനിയായ ആരതിയെ ഭർത്താവ് അതുൽ ക്രൂരമായി മർദിച്ച വിവരം യുവതി സ്വന്തം അമ്മയെ ഫോണിൽ വിളിച്ചറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ. അതുലിന്റെ മർദനമേറ്റ് ശരീരത്തിൽ മുറിവുകളുണ്ടായതിന്റെ ചിത്രങ്ങൾ മരണത്തിന് മുൻപ് ആരതി അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.​ വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമേ ആയിരുന്നുള്ളൂ….

Read More

നയതന്ത്ര ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിലേക്ക്

ദില്ലി: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കൂട്ടുറപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി സീഷെൽസിലേക്ക് പുറപ്പെടും. രാവിലെ 9 മണിക്ക് ദില്ലിയിൽ നിന്ന് യാത്ര തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.15 ഓടെ സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.​ വിമാനത്താവളത്തിൽ എത്തിയതിനു ശേഷം സീഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ടുകൊണ്ടായിരിക്കും പ്രധാനമന്ത്രി തന്റെ സന്ദർശന പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് വൈകുന്നേരം സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലും…

Read More

അന്തരിച്ച ഒ.ഐ.സി.സി നേതാവ് സലിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സ്നേഹാദരവ് നൽകി

തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽഹസ്സ ഒ.ഐ.സി.സി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശി സലിമിന്റെ കുടുംബത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്നേഹാദരവ് നൽകി. ആറുമാസം മുൻപ് അൽഹസ്സയിലെ ഹിജാഫിർ എന്ന സ്ഥലത്തുവെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു സലിം മരണപ്പെട്ടത്. കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സലിമിന്റെ മകൻ ഹാരിസ് ബിൻ സലിം കുടുംബത്തിനുവേണ്ടി ഈ സ്നേഹാദരവ് ഏറ്റുവാങ്ങി.​ ഒ.ഐ.സി.സി. അൽഹസ്സ ഘടകം പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ, വൈസ് പ്രസിഡന്റ് നവാസ്…

Read More

ഇഡി ആക്രമണക്കേസ്: പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളി തെളിവുകൾ പുറത്ത്; ഡിജിപിയുടെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: ഇഡിയെ (ED) ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർക്കെതിരെ കൂടുതൽ ഗുരുതരമായ ഒത്തുകളി തെളിവുകൾ പുറത്തുവരുന്നു. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യത്തെ ശക്തമായി എതിർത്തുകൊണ്ട് കഴിഞ്ഞ 18-ാം തീയതി തന്നെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതിക്ക് ജാമ്യം നിഷേധിക്കാനായി വ്യക്തമായ 13 കാരണങ്ങളാണ് പൊലീസ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്.​ എന്നാൽ, പൊലീസിന്റെ ഈ റിപ്പോർട്ട് കോടതിക്ക് കൈമാറിയ പ്രോസിക്യൂട്ടർ ഗീനകുമാരി, ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാൻ തയ്യാറായില്ല. പ്രതിയെ ഇനി…

Read More

ഓപ്പറേഷൻ തൂഫാൻ ശക്തമാക്കാൻ കേരളം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി. ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ വേരോടെ പിഴുതെറിയുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.​ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ കർശനമാക്കുക, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുക, അവരുടെ അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുക തുടങ്ങിയ ശക്തമായ നടപടികളാണ് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കേരളത്തിൽ നടന്നുവരുന്നതെന്ന്…

Read More

യൂത്ത് കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റായി അഖിൽ ചന്ദ്രൻ ചുമതലേറ്റു

പോത്തൻകോട്: കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റായി അഖിൽ ചന്ദ്രൻ ചുമതലേറ്റു. പോത്തൻകോട് കോൺഗ്രസ് ഹൗസിൽ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അഭിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അനന്തു കൃഷ്ണൻ സ്വാഗതം ആശംസിച്ചു.​ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം. മുനീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് സാജൻ ലാൽ, യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ, രാജൻ തൃപ്പാദം, വാവറ അമ്പലം അജി, സുധൻ എസ്….

Read More

കൊട്ടാരക്കര നീലേശ്വരത്ത് ദാരുണ അപകടം; നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരണപ്പെട്ടു. രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കവെയാണ് സംഭവം. അമിതവേഗതയിലെത്തിയ, മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.​ അപകടസമയത്ത് എട്ട് പേരാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതിനെ തുടർന്ന് ഇവർ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേരിൽ രണ്ട് പേർ മുതിർന്നവരും ഒരാൾ…

Read More