നിതിൻ രാജിന്റെ മരണം: അധ്യാപകർ ഒളിവിൽ; ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും അന്വേഷിക്കുന്നു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണം വിപുലമാക്കി പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതികളായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അധ്യാപകരിൽ നിന്നുള്ള ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് സഹപാഠികൾ പോലീസിന് നിർണ്ണായക മൊഴി നൽകിയിട്ടുണ്ട്. ഡോ….
