കാസർകോട് നാലര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു; സംസ്ഥാനത്ത് പാമ്പ് ശല്യം വർദ്ധിക്കുന്നു

കാസർകോട്: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. ഇതിനിടെ കാസർകോട് എളേരിത്തട്ടിൽ നാലര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റത് ആശങ്ക വർദ്ധിപ്പിക്കുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ മൂർഖൻ പാമ്പാണ് കടിച്ചത്.​ സംഭവത്തെത്തുടർന്ന് കുട്ടിയെ ഉടൻ തന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ചൂട് കൂടുമ്പോൾ പാമ്പുകൾ തണുപ്പ് തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് ഇത്തരം അപകടങ്ങൾ…

Read More

കോടാലിയിൽ പാമ്പുകടിയേറ്റു മരിച്ച ആൽജോയ്ക്ക് കണ്ണീരോടെ വിട; സഹോദരൻ അനോഷിന്റെ നിലയിൽ പുരോഗതി

തൃശ്ശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയ്ക്ക് നാട് വിങ്ങുന്ന ഹൃദയത്തോടെ വിടനൽകി. വീടിന് സമീപത്തെ കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ആൽജോയുടെ കളിചിരികൾ നിറഞ്ഞുനിന്നിരുന്ന വീട് ഇപ്പോൾ ശോകമൂകമാണ്. മകന്റെ വിയോഗത്തിൽ തകർന്നുപോയ അച്ഛൻ സിൽജോയെയും അമ്മ ജോൺസിയെയും ആശ്വസിപ്പിക്കാൻ എത്തിയവർക്കും വാക്കുകളില്ലായിരുന്നു.​ അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വാർത്താ ആശ്വാസകരമാണ്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അനോഷ് കണ്ണുതുറന്നതായും നിർദ്ദേശങ്ങളോട്…

Read More