ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: കെജിഎംഒഎയുടെ എതിർപ്പിൽ അതൃപ്തി വ്യക്തമാക്കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) നടത്തുന്ന എതിർപ്പിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുക എന്ന പ്രഖ്യാപനത്തിൽ നിന്നും സർക്കാർ യാതൊരു കാരണവശാലും പിന്നോട്ടു പോകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കെജിഎംഒഎക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾ വഴി സ്റ്റേറ്റ്‌മെന്റുകൾ ഇറക്കാതെ നേരിട്ടെത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.​…

Read More