അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനും സർക്കാരിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പിതാവ് രാജൻ രംഗത്തെത്തി. പോലീസും സർക്കാരും കേസ് അട്ടിമറിക്കാൻ ഒത്തുകളിക്കുകയാണെന്നും തനിക്ക് അനുകൂലമായ നിലപാടല്ല അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസ്ഥാനത്തുള്ളവർക്ക് പോലീസ് സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.​ കേസിലെ പ്രധാനികളായ ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ പ്രത്യേക പരിഗണന ലഭിച്ചപ്പോൾ, ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് രാജൻ ചൂണ്ടിക്കാട്ടി. കൃത്യമായ…

Read More

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ലോൺ ആപ്പ് തട്ടിപ്പുകാരും പിടിയിൽ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിതിന്റെ കുടുംബം ഉന്നയിച്ച മാനസിക പീഡന പരാതിയും, മരണത്തിന് പിന്നിലെന്ന് സംശയിക്കുന്ന ലോൺ ആപ്പ് തട്ടിപ്പ് കേസുകളും ഇനി ക്രൈംബ്രാഞ്ച് സംഘമാകും അന്വേഷിക്കുക.​ കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. കോളേജിലെ വകുപ്പ് മേധാവി ഡോ. എം.കെ….

Read More