പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിലേക്ക് തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെയും പരസ്യമായി വിമർശിക്കാൻ മടി കാണിക്കാത്ത ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരാണ് ഇരുവരും. ഇടതുപക്ഷ സർക്കാരിന്റെ കടുത്ത വിമർശകരായ ഇവരെ തിരിച്ചെടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിന്റെ പേരിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് മുതിർന്ന…
