കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രണ്ട് മലയാളികൾ ഉൾപ്പെടെ 11 മന്ത്രിമാർ അധികാരത്തിലേക്ക്

ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ദില്ലിയിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി വി. ഡി. സതീശനെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി മുഖ്യമന്ത്രി പദം…

Read More