തമിഴ്നാട് ടിവികെ മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം

ചെന്നൈ: മന്ത്രിമാരുടെ പ്രവർത്തനവും വിവാദങ്ങളും വിലയിരുത്തി തമിഴ്നാട്ടിലെ ടിവികെ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. വിവാദങ്ങളിൽപ്പെട്ട ചില മന്ത്രിമാരെ ഒഴിവാക്കാനും പ്രകടനം മോശമെന്ന് വിലയിരുത്തുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനുമാണ് നീക്കം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ഭീഷണി ആരോപണങ്ങളിൽപ്പെട്ട സാമൂഹികക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേരിട്ട ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ. പ്രഭു…

Read More

കരൂര്‍ ദുരന്തം: വിജയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി; പ്രത്യേക അന്വേഷണ സംഘം

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി, കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു. കരൂരില്‍ നടന്നത് മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് നിരീക്ഷിച്ച കോടതി, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട് അണികളെ ഉപേക്ഷിച്ച വിജയ്‌ക്ക് നേതൃഗുണം ഇല്ലെന്നും വിമര്‍ശിച്ചു. അന്വേഷണ ചുമതല വനിത ഐ.പി.എസ്. ഉദ്യോഗസ്ഥയായ അശ്ര ഗാര്‍ഗിനാണ്. വിജയ്‌ക്കും ടി.വി.കെയ്ക്കും എതിരെ അതിശക്തമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. കോടതിയുടെ നിരീക്ഷണങ്ങൾ: മറ്റ് സംഭവവികാസങ്ങൾ:

Read More