സിജെപി സമരം ഫലം കണ്ടു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ധർമ്മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്യുകയും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ചും നാളെ വൈകീട്ട് 6 മണിക്ക് മെഴുകുതിരി മാർച്ചും നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മന്ത്രിയെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന നിഗമനത്തിൽ രാജി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ആദ്യം കേന്ദ്ര സർക്കാരെങ്കിലും പ്രക്ഷോഭകർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ സർക്കാർ വഴങ്ങാൻ നിർബന്ധിതരാവുകയായിരുന്നു.