ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപിയും ആർഎസ്എസും; ചർച്ചയിൽ കാര്യമില്ലെന്ന് കോക്രോച്ച് ജനതാപാർട്ടി

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്നാണ് ബിജെപിയിലെ ഭൂരിപക്ഷ അഭിപ്രായം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, വിഷയം പരിഹരിക്കാൻ സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയിലെ വിലയിരുത്തൽ. മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിനോട് ആർഎസ്എസിനും യോജിപ്പാണ് ഉള്ളത്.​

എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ ഇന്നത്തെ ചർച്ചയ്ക്ക് ഒരു അർത്ഥവുമില്ലെന്നാണ് കോക്രോച്ച് ജനതാപാർട്ടിയുടെ പ്രതികരണം. അതോടൊപ്പം, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) കൂട്ടരാജി കൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് പാർട്ടി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കുകയും ചെയ്തു.