കോഴിക്കോട് പാളയത്തെ റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കകം രണ്ടും മൂന്നും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. വിവാഹ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന വെഡ്ഡിങ് സെക്ഷനിലാണ് തീ കനത്ത നാശം വിതച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ, തീയുടെ കടുത്ത ചൂടിൽ കെട്ടിടത്തിലെ ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം; വസ്ത്രങ്ങൾ കത്തിനശിച്ചു
