നെഹ്‌റുവിൻ്റെ ദർശനങ്ങൾ തമസ്‌കരിക്കാനുള്ള നീക്കത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം: വി.എസ്. ശിവകുമാർ

തിരുവനന്തപുരം: നെഹ്‌റുവിൻ്റെ ദർശനങ്ങൾ തമസ്‌കരിക്കാനുള്ള നീക്കത്തെ രാജ്യത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോൺഗ്രസ്സ് രാഷ്‌ട്രീയ കാര്യ സമിതി അംഗവുമായ വി.എസ്. ശിവകുമാർ അഭിപ്രായപ്പെട്ടു.​

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ 174-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. EICL കാഷ്വൽ വർക്കേഴ്‌സ് യൂണിയൻ (INTUC) കൊച്ചുവേളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.​

യൂണിയൻ പ്രസിഡൻ്റ് പി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ INTUC ജില്ലാ സെക്രട്ടറിയും UDF പോത്തൻകോട് പഞ്ചായത്ത് ചെയർമാനുമായ ആർ.എസ്. വിനോദ് മണി, വെട്ടുകാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാജി ഡിക്രൂസ്, INTUC റീജിയണൽ പ്രസിഡൻ്റ് ജി.ആർ. അജിത്ത് കുമാർ, വെട്ടുകാട് മണ്ഡലം പ്രസിഡൻ്റ് പി. മോഹൻദാസ്, കടകംപള്ളി മണ്ഡലം പ്രസിഡൻ്റ് രാജേഷ്, DCC മെമ്പർ വെൺപാലവട്ടം പ്രവീൺ, മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി സുലൈമാൻ, മുൻ കൗൺസിലർ സെറാഫിൻ ഫ്രെഡി, ബൂത്ത് പ്രസിഡൻ്റ് നാസറുദീൻ, വാർഡ് പ്രസിഡൻ്റ് വി. രാജു തുടങ്ങിയവർ സംസാരിച്ചു.