ഇറാൻ പരമോന്നത നേതാവായി അയത്തൊളള അറാഫിക്ക്; ഖമനയിക്ക് താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന്, രാജ്യത്തിന്റെ താത്ക്കാലിക പിൻഗാമിയെ ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ അയത്തൊളള അറാഫിക്കിനാണ് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല നൽകിയിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെയുള്ള ഭരണപരമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവഹിക്കും. ഖമനയിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നേതൃശൂന്യത പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം.

​അതേസമയം, ഖമനയിയുടെ വധത്തിന് ശക്തമായി പകരം വീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. തിരിച്ചടി നൽകുക എന്നത് ഇറാന്റെ അവകാശവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം തന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഗൾഫ് രാജ്യങ്ങളിലെ താവളങ്ങൾക്ക് നേരെയും ഇതിനോടകം തന്നെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.

​മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാന്റെ സൈനിക നീക്കങ്ങളും പുതിയ നേതൃത്വത്തിന്റെ നിലപാടുകളും അതീവ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. തിരിച്ചടി തുടരുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.