മംഗളൂരു റെയിൽവേ മേഖല മൈസൂരു ഡിവിഷനിലേക്ക്; ഒക്ടോബർ 1 മുതൽ പുതിയ ക്രമീകരണം
മംഗളൂരു: റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനപ്രകാരം മംഗളൂരു റെയിൽവേ മേഖല ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽനിന്ന് തെക്കുപടിഞ്ഞാറൻ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റും. 2026 ഒക്ടോബർ 1 മുതലാണ് പുതിയ അധികാരപരിധി പ്രാബല്യത്തിൽ വരുന്നത്. മംഗളൂരു ഉൾപ്പെടുന്ന റെയിൽവേ ശൃംഖലയെ കൂടുതൽ ഏകോപിപ്പിക്കുകയും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുനഃക്രമീകരണത്തിന്റെ പ്രധാന ലക്ഷ്യം. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, പാടിൽ, കുലശേഖര, ജോക്കട്ടെ, പനമ്പൂർ, നേത്രാവതി, ബന്ദർ മേഖല, ഉള്ളാൾ എന്നിവ ഉൾപ്പെടുന്ന റെയിൽവേ പ്രദേശങ്ങളാണ്…
