ദുരിതാശ്വാസ വാഹനത്തിന് പിഴ; MVD ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഓഫ്-റോഡ് വാഹനത്തിന് നിയമലംഘനങ്ങളുടെ പേരിൽ പിഴ ചുമത്തിയതിനെ തുടർന്ന് രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട ആറന്മുള മേഖലയിൽ ഉപയോഗിച്ചിരുന്ന വാഹനത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയെന്നാരോപിച്ചായിരുന്നു എംവിഡി ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. അനധികൃതമായി വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ആരംഭിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്….

Read More

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകളിലെ ക്രമക്കേടുകളും നിയമന നടപടികളിലെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. പരീക്ഷയിലെ പത്ത് ചോദ്യങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന പരാതിയാണ് വിവാദത്തിന് തുടക്കമായത്. 2023 ജൂലൈ 13ന് നടന്ന പരീക്ഷയിൽ പങ്കെടുത്ത 228 ഉദ്യോഗാർഥികളുടെയും ബന്ധപ്പെട്ട ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യപ്പെടാതെ പോയതായി…

Read More

കേരള പെൻഷൻ വിതരണം: ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെൻഷൻ തുക സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമനിധി ബോർഡ് പെൻഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവയ്ക്കുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചു. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. നാളെ മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിച്ചുതുടങ്ങും.​ അതോടൊപ്പം, ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി സർക്കാർ 951.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം 51.59 ലക്ഷം ആളുകൾക്കാണ് ലഭ്യമാകുക. ഈ മാസം 31…

Read More

മുട്ടിൽ മരംമുറി വഞ്ചന കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ഹാജരായില്ല; രണ്ടുദിവസം കൂടി സമയം തേടി ഹൈക്കോടതിയിൽ

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചന കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് കോടതിയിൽ ഹാജരായില്ല. കേസ് പരിഗണിക്കുന്ന ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തുന്നതിന് പകരം, സമയം രണ്ടുദിവസം കൂടി നീട്ടിനൽകണം എന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജോസ്ക്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഈ കേസ് നേരിടുന്ന മൂന്ന് സഹോദരങ്ങൾ.

Read More

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കണം: സുതാര്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ – ദേവസ്വം മന്ത്രി നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഈ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.​ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നുവെന്നും ഉള്ള പൊതുജനങ്ങളുടെ പരാതികളെ…

Read More

ചൊക്ലിയിലെ ശിവസൂര്യ കാണാതായ കേസ്: അന്വേഷണത്തിന് എട്ടംഗ പ്രത്യേക സംഘം (SIT); തിരച്ചിൽ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യക്കായുള്ള തെരച്ചിൽ പത്ത് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിൽ മനംനൊന്താണ് ശിവസൂര്യ നാടുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 8) ഉച്ചയ്ക്ക് 12.45-ഓടെ സ്കൂൾ ബാഗുമായി തൊട്ടടുത്ത പൂമരം…

Read More

മുട്ടിൽ മരംമുറി വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഈ മാസം 18-ന് കോടതിയിൽ ഹാജരാകണം

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാരോട് ഈ മാസം 18-ന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദേശം. അന്നേദിവസം കേസിലെ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിക്കും. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ കോടതി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.​ കോടതി വാറണ്ട് അയച്ചതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ്കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയെങ്കിലും ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഇന്ന്…

Read More

മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യമായിട്ടല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. തീരദേശ ജനങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ കാണാതായതിനെ തുടർന്ന് ആദ്യ മണിക്കൂറിൽ തന്നെ കാര്യക്ഷമമായ രക്ഷാപ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു….

Read More

സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിനോ ലൈംഗിക പീഡനത്തിനോ ഒരിക്കലും ന്യായീകരണമാകില്ലെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും പെരുമാറ്റത്തിൽ മാറ്റം വരുത്തുകയാണ് സമൂഹം ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ അധ്യക്ഷയായ ബെഞ്ചാണ് നിർണായക പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുതന്നെയാണെന്നും വസ്ത്രധാരണത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന തരത്തിലുള്ള വാദങ്ങളെ കോടതി ശക്തമായി…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്ക്

തൃശ്ശൂർ: അതിരപ്പിള്ളി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഓടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. കാട്ടാന വീണ്ടും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകി. വന്യജീവി-മനുഷ്യ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് നടപടി സ്വീകരിച്ചു. അതിരപ്പിള്ളി മേഖലയിലെ…

Read More