തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പനവൂർ സ്വദേശിയായ സഹദ് (21) എന്ന യുവാവാണ് പെൺകുട്ടിയെ കുത്തിയത്.
പെൺകുട്ടിയുടെ കഴുത്തിനും മുതുകിനും വയറിനുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സഹദിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
