അർദ്ധ ബാലിസ്റ്റിക് മിസൈൽ “പ്രളയ് ” വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച അർദ്ധ ബാലിസ്റ്റിക് മിസൈലാ(quasi ballistic missile)യ ‘പ്രളയ് ‘ ഒറീസ തീരത്ത് വിജയകരമായി പരീക്ഷിച്ചു.

സാധാരണ ബാലിസ്റ്റിക് മിസൈലുകളെപ്പോലെ ഇവ ആകാശത്തേക്ക് ഉയർന്ന പാതയിലൂടെ സഞ്ചരിക്കുമെങ്കിലും, പറക്കലിനിടയിൽ ഇതിന്റെ ദിശയും വേഗതയും ഉയരവും മാറ്റാനും ലക്ഷ്യം മാറ്റി ആക്രമിക്കാനും സാധിക്കും.

അതുകൊണ്ടു തന്നെ ശത്രുരാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടസ്സപ്പെടുത്തുക ബുദ്ധിമുട്ടാണ്.