ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഇഷ്ടമുള്ള നിറം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഒരേ വെള്ളനിറം നിർബന്ധമാക്കിയിരുന്ന ഉത്തരവ് പിൻവലിക്കാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു. ഇതിന് ഹൈക്കോടതിയും അംഗീകാരം നൽകിയതോടെ ബസ് ഉടമകൾക്ക് ഇനി വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം. 2022ൽ നടന്ന വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. എന്നാൽ, ഈ തീരുമാനം ടൂറിസ്റ്റ് ബസ് മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്ന് ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ വെള്ളനിറ നിയന്ത്രണം നിലനിൽക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഓൾ ഇന്ത്യ പെർമിറ്റിൽ…

Read More