തൂഫാൻ ആന്റി നാർക്കോട്ടിക് ടീം രൂപീകരിച്ചു: ലഹരിക്കെതിരെ കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ യൂണിറ്റുകളോടെയാണ് പുതിയ സംഘം പ്രവർത്തിക്കുക. തൂഫാൻ ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം MDMA കേസുമായി ബന്ധപ്പെട്ട് എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് 4 പേരെക്കൂടി പിടികൂടിയതോടെ ഈ കേസിൽ…

Read More