ഇഡി ആക്രമണക്കേസ്: പ്രതിക്ക് ജാമ്യം കിട്ടിയതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളി തെളിവുകൾ പുറത്ത്; ഡിജിപിയുടെ അടിയന്തര ഇടപെടൽ

തിരുവനന്തപുരം: ഇഡിയെ (ED) ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർക്കെതിരെ കൂടുതൽ ഗുരുതരമായ ഒത്തുകളി തെളിവുകൾ പുറത്തുവരുന്നു. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യത്തെ ശക്തമായി എതിർത്തുകൊണ്ട് കഴിഞ്ഞ 18-ാം തീയതി തന്നെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതിക്ക് ജാമ്യം നിഷേധിക്കാനായി വ്യക്തമായ 13 കാരണങ്ങളാണ് പൊലീസ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്.​ എന്നാൽ, പൊലീസിന്റെ ഈ റിപ്പോർട്ട് കോടതിക്ക് കൈമാറിയ പ്രോസിക്യൂട്ടർ ഗീനകുമാരി, ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാൻ തയ്യാറായില്ല. പ്രതിയെ ഇനി…

Read More