ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബുധനാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അഞ്ജു കെ. എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ പ്രാദേശിക അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.