പോത്തൻകോട്: തൃശ്ശൂർ മാളയിൽ വെച്ച് നടന്ന 2026-ലെ കേരള സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച ആരവ് എസ് രാഹുലിനെയും 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ തിളങ്ങിയ നഹിദ ജെ ഷംനാദിനെയും വാവറ റസിഡൻസ് അസോസിയേഷൻ ആദരിച്ചു.

റോളർ ഹോക്കി Cadet Mixed വിഭാഗത്തിൽ ഗോൾഡ് മെഡലും Cadet Boys വിഭാഗത്തിൽ ബ്രോൺസ് മെഡലും സ്വന്തമാക്കിയ ആരവിനെയും, കരാട്ടെ മത്സരത്തിൽ ഗേൾസ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ നഹിദ ജെ ഷംനാദിനെയും ഭാരവാഹികൾ വീടുകളിലെത്തി മധുരം നൽകിയാണ് സന്തോഷം പങ്കുവെച്ചത്. വാവറ അമ്പലം അജി, പ്രേമകുമാരൻ നായർ, ബൈജു ദിവാകരൻ, സുബ്രഹ്മണ്യം, നന്ദിനി, വിജയൻ എന്നീ റസിഡൻസ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
