രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വേങ്ങോട് കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

പോത്തൻകോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.​ പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ​മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഷംനാദ്, ജനറൽ സെക്രട്ടറിമാരായ ഹുസൈൻ മൈതാനി, അഷ്‌റഫ് കണ്ടുകുഴി, സജിത്ത് കല്ലുവെട്ടി, നാരായണൻ…

Read More

ഗാന്ധിജിയുടെ 157-ാമത് ജന്മദിനം ആചരിച്ച് വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

പോത്തൻകോട്: മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി വേങ്ങോട് ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.​ തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.ആർ. ഷാനവാസിന്റെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ ആർ.എസ്. വിനോദ് മണി മുഖ്യപ്രഭാഷണം നടത്തി.​ ബ്ലോക്ക് ജനറൽ സെക്രട്ടറി ബാബു മഞ്ഞമല, മണ്ഡലം…

Read More

വി. ഡി. സതീശന്റെ വാഹനം തടഞ്ഞു; ഡി. സി. സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയദിനാഘോഷ ചടങ്ങിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്റെ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധിച്ച സംഭവത്തിൽ ഡി. സി. സി അംഗം ചേന്തി അനിലിനെതിരെ കോൺഗ്രസ് കടുത്ത അച്ചടക്ക നടപടിയെടുത്തു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കെ. പി. സി. സി പ്രസിഡന്റിന്റെ പ്രത്യേക നിർദേശപ്രകാരം തിരുവനന്തപുരം ഡി. സി. സി അധ്യക്ഷൻ എൻ. ശക്തനാണ് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.​ പാർട്ടിയിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങളാണ്…

Read More