പഞ്ചാബിൽ കർമഭൂമി എക്സ്പ്രസ്സിന് തീപിടിച്ചു: 3 കോച്ചുകൾ കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടു

പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം കർമഭൂമി എക്സ്പ്രസ്സിന് തീപിടിച്ചു. അമൃത്സറിൽ നിന്നും പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ന്യൂ ജൽപായ്ഗുരി ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന ഈ പ്രത്യേക ട്രെയിനിൽ ദീപാവലി ആഘോഷങ്ങൾക്കായി വീടുകളിലേക്ക് മടങ്ങുകയായിരുന്ന നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്.​ ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റെയിൽവേ നൽകുന്ന പ്രാഥമിക വിശദീകരണം. തീ പടരുന്നത് കണ്ടതോടെ ട്രെയിൻ ഉടൻ തന്നെ നിർത്തിയിട്ടു. തുടർന്ന് റെയിൽവേ…

Read More