മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യമായിട്ടല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. തീരദേശ ജനങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ കാണാതായതിനെ തുടർന്ന് ആദ്യ മണിക്കൂറിൽ തന്നെ കാര്യക്ഷമമായ രക്ഷാപ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു….
