മുൻ മേയർ ആര്യ രാജേന്ദ്രനുമായി കോർത്ത കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ വെച്ച് തർക്കത്തിലായതിനെ തുടർന്ന് വിവാദത്തിലായ മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എച്ച്.എൽ. യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി. ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിന് പിന്നാലെ യദു മേയർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ കെഎസ്ആർടിസി ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് ഐഎൻടിയുസിയിൽ ചേർന്ന യദുവിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. ഈ ശുപാർശ…

Read More

കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം; ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം. മാധ്യമപ്രവർത്തകനായിരുന്ന കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. ​’കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം അണപൊട്ടിയതോടെ കൃഷിമന്ത്രിക്കും ഉദ്യോഗസ്ഥർക്കും തുടർന്നുനടപടികളുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. മാധ്യമപ്രവർത്തകർ ഒന്നിച്ച് പ്രതിഷേധമുയർത്തിയതോടെ, മറ്റ്…

Read More

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. സഭയിൽ നടന്ന ശക്തമായ മത്സരത്തിൽ വലിയ ഭൂരിപക്ഷത്തോടെയാണ് അവർ ഈ പദവിയിലേക്ക് ഉയർന്നത്. ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്.​ ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. സഭയിലെ 4 അംഗങ്ങൾ വോട്ട് രേഖപ്പെടുത്താതിരുന്നപ്പോൾ, സ്പീക്കറും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പുതിയ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും…

Read More

16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം: നയപ്രഖ്യാപന പ്രസംഗവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് വെള്ളിയാഴ്ച ഔദ്യോഗിക തുടക്കമായി. സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ നയരേഖ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ വായിച്ചു. നിലവിലെ ബാധ്യതകളും കടങ്ങളും ഉൾപ്പെടെയുള്ള ധനസ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായി സർക്കാർ ഉടൻ തന്നെ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ഗവർണർ തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.​ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ദരിദ്രരും ദുർബലരുമായ വിഭാഗങ്ങൾക്കായുള്ള ക്ഷേമനടപടികളിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഗവർണർ…

Read More

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ പ്രതിനിധികൾ; യുഡിഎഫിൽ നിന്ന് ഒൻപത് പേർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ പ്രതിനിധികളാണുണ്ടാകുക. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 12 അംഗങ്ങളേക്കാൾ ഒന്നുകുറവാണിത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി ആകെ 48 വനിതകളാണ് മത്സരിച്ചിരുന്നത്. ഇതിൽ എൽഡിഎഫും എൻഡിഎയുമാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ (18 വീതം) രംഗത്തിറക്കിയത്. യുഡിഎഫിന് വേണ്ടി 12 വനിതകളാണ് ഇത്തവണ ജനവിധി തേടിയത്. ​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിനാണ് ഏറ്റവും വലിയ നേട്ടമുണ്ടായത്. മത്സരിച്ച 12 പേരിൽ ഒൻപത് വനിതാ സ്ഥാനാർത്ഥികളും യുഡിഎഫിൽ നിന്ന് വിജയിച്ചു….

Read More

കേരളം വിധിയെഴുത്തിലേക്ക്: ആവേശകരമായ പരസ്യപ്രചാരണം ഇന്ന് സമാപിക്കും; വൈകുന്നേരം കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് സമാപിക്കുന്നു. മൂന്നാഴ്ചയായി നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം കൊട്ടിക്കലാശത്തോടെ തിരശ്ശീല വീഴുന്നത്. ഓരോ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കുന്നതോടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ദേശീയ നേതാക്കൾ കേരളത്തിലുടനീളം നടത്തിയ നിരന്തരമായ പടയോട്ടം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വലിയ പ്രത്യേകതയായിരുന്നു.​ കൊട്ടിക്കലാശത്തിന് ശേഷം നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. തുടർന്ന് മറ്റന്നാൾ കേരളം വിധിയെഴുതാനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങും….

Read More

കേരളം പോളിങ് ബൂത്തിലേക്ക്; എൽഡിഎഫ് – യുഡിഎഫ് പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഏഴ് നാൾ മാത്രം ബാക്കിനിൽക്കെ കേരളത്തിൽ പ്രചാരണം ശക്തമാകുന്നു. വോട്ടർമാരെ ആകർഷിക്കാൻ മൂന്ന് മുന്നണികളും പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും. വികസനത്തുടർച്ചയും പുതിയ വാഗ്ദാനങ്ങളുമായി ജനവിധി തേടാനാണ് ഇരുവിഭാഗത്തിന്റെയും നീക്കം.​ ഇടതുമുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ, മറ്റ്…

Read More

കേരള നിയമസഭ തിരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 890 സ്ഥാനാർത്ഥികൾ; അപ്രതീക്ഷിത ചിഹ്നമാറ്റങ്ങളിൽ വലഞ്ഞ് മുന്നണികൾ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ പോരാട്ടചിത്രം തെളിഞ്ഞു. ഇത്തവണ ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ ഇത് 957 ആയിരുന്നു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ് (13 പേർ). മഞ്ചേശ്വരം, പേരാവൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതമാണുള്ളത്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 6 പേരായിരുന്നത് ഇത്തവണ 11 ആയി വർദ്ധിച്ചു എന്നത് ശ്രദ്ധേയമാണ്.​ സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പം ചിഹ്നങ്ങളുടെ കാര്യത്തിലും വലിയ അപ്രതീക്ഷിത മാറ്റങ്ങളാണ്…

Read More