നിതിൻ രാജിന്റെ മരണം: കേരളത്തിൽ ദലിത് സംഘടനകളുടെ ഹർത്താൽ; പലയിടത്തും വാഹനങ്ങൾ തടഞ്ഞു
നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത്-ആദിവാസി സംഘടനകളും ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും പ്രഖ്യാപിച്ച സംസ്ഥാനതല ഹർത്താൽ പുരോഗമിക്കുന്നു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. തലസ്ഥാന നഗരത്തിലടക്കം സംസ്ഥാനത്തിന്റെ വിവിധ…
