മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിജിപിക്ക് പരാതി; മർദനമേറ്റതായി പരാമർശം, കേസെടുക്കാൻ ആവശ്യപ്പെട്ട് കെഎസ് യു
തിരുവനന്തപുരം: കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ഡിജിപിക്ക് പരാതി ലഭിച്ചിരിക്കുന്നു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണനാണ് പരാതി നൽകിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടുവെന്നും, തുടർന്നുണ്ടായ മർദ്ദനത്തെത്തുടർന്ന് സഹായത്തിനായി അവർ ‘112’ എന്ന പോലീസ് എമർജൻസി നമ്പറിൽ വിളിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. മന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനും എതിരെ ഭാര്യ തന്നെ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുക്കാൻ…
