പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു

ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാൻ ‘അൽ ബദർ’ എന്ന നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമായിരുന്നു.​ പുൽവാമ സ്വദേശിയായ ഇയാൾ ഭീകരർക്കിടയിൽ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന്, 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി ഭീകരനായി…

Read More

പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം മാർച്ചിൽ മാത്രം 4.62 കോടി; 11 പേർക്ക് 2 ലക്ഷത്തിലേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളമായി മാർച്ച് മാസത്തിൽ മാത്രം ചെലവിട്ടത് 4.62 കോടി രൂപ. ആകെ 523 പേഴ്സണൽ സ്റ്റാഫുള്ളതിൽ 11 പേർ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ രൂപയാണ് ശമ്പളമായി വാങ്ങുന്നത്. കാസർകോട് സ്വദേശി എ.എസ്. മുഹമ്മദ് അഷ്റഫിന് പൊതുഭരണ വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. മാർച്ചിൽ കൃത്യമായി 4,62,30,922 രൂപയാണ് സ്റ്റാഫുകളുടെ ശമ്പളത്തിനായി സർക്കാർ വിനിയോഗിച്ചത്.​ പ്രതിമാസം 6,033 രൂപ കൈപ്പറ്റിയിരുന്ന കുക്ക് മുതൽ…

Read More

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതനുസരിച്ച് ആദ്യം ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറും ഏറ്റവും ഒടുവിലായി സേവ്യർ ചിറ്റിലപ്പള്ളിയും സത്യവാചകം ചൊല്ലി അധികാരമേൽക്കും.​ ഈ ക്രമത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ 105-ാമതായും പ്രതിപക്ഷ നേതാവ് പിണറായി…

Read More

കേരളത്തിൽ മിൽമ പാൽ വില കൂട്ടി; ജൂൺ 1 മുതൽ ലിറ്ററിന് 4 രൂപ വർദ്ധിക്കും

തിരുവനന്തപുരം: കേരളത്തിൽ മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്നലെ ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.​ പാൽവില വർദ്ധിപ്പിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നതായിരുന്നു മിൽമയുടെ ആവശ്യം. ക്ഷീരകർഷകരെ സഹായിക്കുന്നതിനായി പാൽവില കൂട്ടണമെന്ന് മിൽമയുടെ മേഖല യൂണിയനുകൾ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു.​ എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ…

Read More

യു.ഡി.എഫ് സർക്കാർ അധികാരമേറ്റു; പോത്തൻകോട് പായസ വിതരണത്തോടെ ആഘോഷിച്ച് പ്രവർത്തകർ

തിരുവനന്തപുരം: കേരളത്തിൽ വി. ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ സന്തോഷത്തിൽ പോത്തൻകോട് യു.ഡി.എഫ് പ്രവർത്തകർ പായസ വിതരണം നടത്തി. പോത്തൻകോട് ജംഗ്ഷനിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻലാൽ നേതൃത്വം നൽകി.​ ആഘോഷ ചടങ്ങിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളായ അഡ്വ. അനസ്, ഷിബി പോത്തൻകോട്, ജോഷ് കുമാർ, ബിജു, ബാഹുൽ കൃഷ്ണ, വാവറ അമ്പലം അജി, ഷാജി തനിമ, ഷജീർ ഖാൻ, രാജൻ തൃപ്പാദം, അമൽ പ്രസാദ്, അണ്ടൂർക്കോണം…

Read More

ജി സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി. ഡി. സതീശനും കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഈ ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ജി. സുധാകരനായിരിക്കും സഭയെ നിയന്ത്രിക്കുന്നത്. പ്രോട്ടേം സ്പീക്കറുടെ നേതൃത്വത്തിലാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നാളെയാണ് സഭയിലെ ബാക്കി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്.​ പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ്…

Read More

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പദ്ധതി അപ്രായോഗികമാണെന്ന യു.ഡി.എഫ് സബ് കമ്മിറ്റിയുടെ വിശദമായ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും, പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള പോലീസ്…

Read More

പൊലീസ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ്; യൂണിഫോമില്ലാതെ സ്പെഷ്യൽ ബ്രാഞ്ചിൽ കഴിഞ്ഞവർ ഇനി ക്രമസമാധാന ചുമതലയിലേക്ക്

തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പൊലീസിൽ വലിയ അഴിച്ചുപ്പണിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി അടിയന്തര ഉത്തരവിറക്കി. കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി നോക്കിയിരുന്ന പ്രമുഖ നേതാക്കളെയാണ് ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള (Law and Order) തസ്തികകളിലേക്ക് മാറ്റിയിരിക്കുന്നത്.​ ഇടത് സംഘടനയുടെ പ്രമുഖ നേതാവും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്…

Read More

​വി. ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമന്ദിര തർക്കങ്ങൾക്ക് പരിഹാരം; ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: വി. ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ മാത്രമല്ല, മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി. മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ തനിക്ക് വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റൊരു മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു. ​മറ്റ്…

Read More

വകുപ്പുവിഭജനത്തിൽ തർക്കമുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ. മുരളീധരൻ; ഇന്ന് വൈകുന്നേരത്തോടെ പരിഹാരമാകും

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ ചില വകുപ്പുകളിലാണ് നിലവിൽ തർക്കങ്ങളുള്ളതെന്നും എന്നാൽ ഇവ ഇന്നത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ പരിഹരിക്കുമ്പോൾ പാർട്ടിക്കകത്തും ചില വകുപ്പ് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നലെയാണ് കഴിഞ്ഞത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ആരോഗ്യ വകുപ്പാണ് മുരളീധരന്…

Read More