ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി: പുതിയ നിയമഭേദഗതി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
ദില്ലി: സമയബന്ധിതമായി ജനന-മരണ രജിസ്ട്രേഷനുകൾ നടത്താത്തവർക്കെതിരെ കടുത്ത നടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഈ കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത ഈ നിയമപ്രകാരം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേര്…
