തൃക്കരിപ്പൂർ പടന്ന കടപ്പുറത്ത് സംഘർഷം: 180 പേർക്കെതിരെ പോലീസ് കേസെടുത്തു; സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം
കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കും എതിരെയാണ് നടപടി. റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ ആക്രമണം നടക്കുകയും ചെയ്തു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരൻ സ്മാരക…
