തോട്ടപ്പള്ളിയിൽ പോലീസ് വാഹനം ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്; മർദിച്ചതായി പരാതി, ആരോപണം നിഷേധിച്ച് പോലീസ്
ആലപ്പുഴ തോട്ടപ്പള്ളിയിൽ പോലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ 18-ാം തീയതി രാത്രിയായിരുന്നു സംഭവം. ഹരിപ്പാടുള്ള ഐസ്ക്രീം സ്റ്റാളിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. പോലീസ് വാഹനം ഇവരുടെ ബൈക്കിൽ മനഃപൂർവം ഇടിപ്പിച്ചു നിർത്തിയ ശേഷം പരിശോധന നടത്തിയെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മറ്റൊരു കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ചാണ് അമ്പലപ്പുഴ പോലീസ് തങ്ങളെ പിന്തുടർന്നെത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വാഹനം ഇടിപ്പിച്ചു നിർത്തിയതിന് പിന്നാലെ പോലീസ്…
