വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി; സ്വകാര്യ മേഖലയിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും: ഗവർണറുടെ നയപ്രഖ്യാപനത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കും ഏറെ ആശ്വാസം നൽകുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി (Menstrual Leave) നൽകുമെന്ന വിപ്ലവാത്മക പ്രഖ്യാപനം ഗവർണർ നടത്തിയത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ തൊഴിൽ രംഗത്തും വനിതകൾക്കായി വലിയ പ്രഖ്യാപനമുണ്ട്. സ്വകാര്യ മേഖലയിലെ…
