പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ ബോർഡ് ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ടിന് ഹാജരാകാനാണ് അന്വേഷണസംഘം നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത് ഇത് മൂന്നാം തവണയാണ്. ​നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷമേ ഹാജരാകൂ എന്ന നിലപാടിലായിരുന്ന ബൈജു അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ ഇതിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉയർന്നതോടെയാണ് അന്വേഷണസംഘം കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും കർശന നോട്ടീസ്…

Read More

പിഎസ്‌സിക്ക് കനത്ത തിരിച്ചടി: ആസൂത്രണ ബോർഡ് പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സംസ്ഥാന ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, ഏഴ് ദിവസത്തിനകം അപേക്ഷകർക്ക് പരീക്ഷ എഴുതിയ എല്ലാവരുടെയും മാർക്ക് പട്ടികയും ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള എല്ലാ രേഖകളും കൈമാറേണ്ടതുണ്ട്. പി.എസ്.സിയുടെ കടുത്ത എതിർപ്പുകളെ മറികടന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണായക നടപടി.​ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക്…

Read More