സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ച് ഗവർണർ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അർലേക്കർ ഔദ്യോഗികമായി ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തിയ സതീശൻ ഗവർണറെ കണ്ട് എംഎൽഎമാരുടെ പിന്തുണക്കത്ത് കൈമാറി. സണ്ണി ജോസഫ് അവതരിപ്പിക്കുകയും തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങുകയും ചെയ്ത പ്രമേയത്തിലൂടെയാണ് സതീശനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് 21-ാം തീയതി നിയമസഭ ചേരുമ്പോൾ എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞ…

Read More