പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റു
പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. സുവേന്ദുവിനൊപ്പം അഞ്ച് മന്ത്രിമാരും ഈ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബംഗാൾ ജനത വലിയ ആവേശത്തോടെയാണ് പുതിയ മുഖ്യമന്ത്രിയെ വരവേറ്റത്. ബംഗാളിൽ ബിജെപിയുടെ പോരാട്ടവീര്യത്തിന്റെ…
