തമിഴ്നാട്ടിൽ AI നഗരത്തിന് പദ്ധതിയുമായി TVK സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകി TVK സർക്കാർ. ഇതിന്റെ ഭാഗമായി ‘അറിവകം’ (Arivagam) എന്ന പേരിൽ AI കേന്ദ്രീകരിച്ചുള്ള പുതിയ നഗരമേഖല വികസിപ്പിക്കാനുള്ള പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. AI സാങ്കേതികവിദ്യയെ ഭരണസംവിധാനത്തിലും വ്യവസായ മേഖലയിലും കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവിധ മേഖലകളിൽ AI Centres of Excellence സ്ഥാപിക്കാനും പദ്ധതിയുണ്ട്. മെഡിസിൻ, കൃഷി, നിർമ്മാണം, തമിഴ് ഭാഷാ സാങ്കേതികവിദ്യ, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ്…

Read More

തമിഴ്നാട് ടിവികെ മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് നീക്കം

ചെന്നൈ: മന്ത്രിമാരുടെ പ്രവർത്തനവും വിവാദങ്ങളും വിലയിരുത്തി തമിഴ്നാട്ടിലെ ടിവികെ സർക്കാർ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. വിവാദങ്ങളിൽപ്പെട്ട ചില മന്ത്രിമാരെ ഒഴിവാക്കാനും പ്രകടനം മോശമെന്ന് വിലയിരുത്തുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനുമാണ് നീക്കം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ഭീഷണി ആരോപണങ്ങളിൽപ്പെട്ട സാമൂഹികക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നേരിട്ട ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ. പ്രഭു…

Read More