പുനലൂരിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പോളിടെക്നിക് വിദ്യാർത്ഥിക്കെതിരെ കേസ്

പുനലൂർ: കൊല്ലം പുനലൂരിലെ പോളിടെക്നിക് കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആരോപണവിധേയനായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമെ ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും പരാതിയിൽ ആരോപണമുണ്ട്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയത്. തുടർന്ന് പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക്…

Read More

​നീറ്റ് പുനഃപരീക്ഷ: രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം, മെസ്സേജ് എഡിറ്റിങ് ഫീച്ചറും റദ്ദാക്കി

ന്യൂഡൽഹി: നീറ്റ് (NEET) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് ജനപ്രിയ മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്‌സസ് ചെയ്യുന്നതിന് നിയന്ത്രണമുള്ളത്.​തെറ്റായ വിവരങ്ങൾ തിരുത്തി പ്രചരിപ്പിക്കുന്നത് തടയാൻ ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെ ഇന്ത്യയിൽ റദ്ദാക്കിയിട്ടുമുണ്ട്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം തന്നെ നീക്കം…

Read More