യുഡിഎഫിലെ ബോർഡ്–കോർപറേഷൻ വിഭജന തർക്കത്തിന് പരിഹാരം; ഡിസംബർ ആദ്യവാരം നടപടികൾ പൂർത്തിയാക്കും
മുഖ്യമന്ത്രി മന്ത്രിസഭയിൽ പോലും മതിയായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതികൾക്കിടെയാണ് ഘടകകക്ഷിയായ ആർഎസ്പിയും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചത്. ബോർഡ്–കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ.കെ. പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നിട്ടും അത് യാഥാർഥ്യമായില്ല. കൂടാതെ, വാഗ്ദാനം ചെയ്ത നാല് ബോർഡുകളിലും ആർഎസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളോ കോർപറേഷനുകളോ ഉൾപ്പെട്ടിരുന്നില്ല. പുതിയ ചർച്ചകളോടെ…
