തൃശ്ശൂർ: മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് തൃശ്ശൂരിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. തൃശ്ശൂർ തേർഡ് അഡീഷണൽ മുൻസിഫ് മജിസ്‌ട്രേറ്റായ ടിയാര റോസ് മേരിക്കെതിരെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
ചികിത്സാ ചെലവുകൾ തിരികെ ലഭിക്കുന്നതിനായി സമർപ്പിച്ച രേഖകളിൽ ക്രമക്കേട് നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യൽ ഓഫീസർ എന്ന നിലയിൽ പാലിക്കേണ്ട സുതാര്യതയിൽ വീഴ്ച വരുത്തിയതിനാണ് ഉന്നത നീതിപീഠത്തിന്റെ ഈ കർശന നടപടി.
