ഇ ഡി ആക്രമണക്കേസ്: പ്രതിക്കായി വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ
തിരുവനന്തപുരം: ഇ ഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ വാദിച്ച പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീലിൽ ഇവരെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ റിപ്പോർട്ടിന് തികച്ചും വിരുദ്ധമായ നിലപാടാണ് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വന്തം പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ…
